Skip to content

Latest commit

 

History

History
41 lines (24 loc) · 4.94 KB

basics.md

File metadata and controls

41 lines (24 loc) · 4.94 KB

അടിസ്ഥാനപരമായ കാര്യങ്ങള്‍

ഹലോ വേള്‍ഡ് എന്ന് എഴുതിയതുകൊണ്ട് മാത്രം കാര്യമായില്ല അല്ലേ ? അതിനേക്കാൾ കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ഇന്‍പുട്ട് സ്വീകരിക്കുന്നതും അതില്‍ നിന്ന് ഒരു ഔട്പുട്ട് ഉണ്ടാക്കുവാന്‍ സാധിക്കുന്നവ. സ്ഥിരാങ്കങ്ങളും (constants) ചരങ്ങള്‍(വേരിയബിളുകളും) ഉപയോഗിച്ച് നമുക്ക് പൈത്തണിൽ ഇത് നേടാൻ കഴിയും, കൂടാതെ മറ്റ് ചില ആശയങ്ങളും ഈ അധ്യായത്തിൽ നിന്ന് പഠിക്കും.

കമെന്‍സ് (comments)

# ചിഹ്നത്തിന്റെ വലതുവശത്തുള്ള ഏത് വാചകവും പ്രധാനമായും നിങ്ങളുടെ പ്രോഗ്രാം റീഡറിനുള്ള (വായിക്കുന്ന) കുറിപ്പുകളാണ് .

ഉദാ:

print('hello world') # Note that print is a function

അല്ലെങ്കില്‍

# Note that print is a function
print('hello world')

നിങ്ങളുടെ പ്രോഗ്രാമിൽ നിങ്ങൾക്ക് കഴിയുന്നത്ര ഉപയോഗപ്രദമായ കമെന്‍സ് (അഭിപ്രായങ്ങൾ/കുറിപ്പുകള്‍) ഉപയോഗിക്കുക:

  • അനുമാനങ്ങൾ വിശദീകരിക്കുക
  • പ്രധാനപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കുക
  • പ്രധാനപ്പെട്ട വിശദാംശങ്ങൾ വിശദീകരിക്കുക
  • നിങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുക
  • നിങ്ങളുടെ പ്രോഗ്രാമിൽ നിങ്ങൾ മറികടക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുക.

ഒരു കോഡ് വായിച്ചാല്‍ (പ്രോഗ്രാമിലെ എക്സിക്യൂട്ടാകുന്ന വരികള്‍) നിങ്ങള്‍ എങ്ങനെ ഒരു ലോജിക്ക് എഴുതി എന്ന് മനസ്സിലാക്കാം , എന്നാല്‍ കമെന്‍സ് (അഭിപ്രായങ്ങൾ/കുറിപ്പുകള്‍) നിങ്ങള്‍ എന്തിന് ആ കോഡ് എഴുതി എന്ന് മറ്റൊരാള്‍ക്ക് മനസ്സിലാകുന്നതിനു വേണ്ടിയാണ്.

നിങ്ങളുടെ പ്രോഗ്രാം വായിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാകുന്നതിനാൽ പ്രോഗ്രാം എന്താണ് ചെയ്യുന്നതെന്ന് അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഓർക്കുക, ആ വ്യക്തിക്ക് ആറുമാസത്തിനുശേഷം നിങ്ങൾ സ്വയം ആകാം!

ലിറ്ററല്‍ കോന്‍സ്റ്റന്‍സ് ( പ്രോഗ്രാമിലെ സ്ഥിര വാക്കുകള്‍)

ഏറ്റവും നല്ല ലിറ്ററല്‍ കോന്‍സ്റ്റന്റ് (സ്ഥിര വാക്കുകള്‍/അക്ഷരം) ഉദാഹരണം നമ്പര്‍(അക്കങ്ങള്‍) ആണ് 5, 1.23 അല്ലെങ്കില്‍ ഒരു സ്ട്രിംഗ് (വാക്കുകള്‍) പോലെ 'This is a string'അല്ലെങ്കിൽ "It's a string!".

നിങ്ങൾ അതിന്റെ മൂല്യം അക്ഷരാർത്ഥത്തിൽ ഉപയോഗിക്കുന്നതിനാല്‍ അവയെ ലിറ്ററല്‍ കോന്‍സ്റ്റന്‍സ് എന്ന് വിളിക്കുന്നു. ഉദാ: 2 എന്നതുകൊണ്ടുന്തേശിക്കുന്നത് അതിന്റെ മൂല്യം തന്നെയാണ്. അത് സ്ഥിരമാണ്,_ കാരണം അതിന്റെ മൂല്യം മാറ്റാൻ കഴിയില്ല.